യെഹുദ അമികായ്
വിവ: യൂസഫ് . എ. കെ
കമാനം അടയും മുമ്പ്
അന്ത്യ ചോദ്യം ഉയരുന്നതിന് മുമ്പ്
എനിക്ക് മാറ്റം സംഭവിക്കും മുമ്പ്
വൃന്ദാവനങ്ങള്‍ പായല്‍ പിടിക്കും മുമ്പ്
ഭൂപടങ്ങള്‍ ഇല്ലാതാവും മുമ്പ്
കോണ്‍ക്രീറ്റ് ഉറയ്ക്കും മുമ്പ്
പുല്ലാങ്കുഴലുകള്‍പഴുതെല്ലാം അടയും മുമ്പ്
അലമാരകളില്‍ വസ്തുക്കള്‍ അടയ്ക്കപ്പെടും മുമ്പ്
ക്രമങ്ങള്‍ കണ്ടെത്തും മുമ്പ്
ഉപസംഹാരം ആസൂത്രണം ചെയ്യും മുമ്പ്
ദൈവം കൈ മലര്‍ത്തും മുമ്പ്
നമുക്ക് നില്‍ക്കാന്‍ ഇടമില്ലാതാവും മുമ്പ്
--------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ