2011 മേയ് 18, ബുധനാഴ്‌ച

ബാഷോവിന്റെ ഹൈകുകവിതകള്‍
വായുവില്‍  ബാലെ
ഇരട്ട  ചിത്ര  ശലഭങ്ങള്‍ 
ഇരട്ടി വെളുപ്പില്‍ അവര്‍        
ഒത്തുചേരുന്നു, ഇണചേരുന്നത് വരെ. 
      ------------------
തകര്‍ന്ന കരിമേഘാ തീരം
രാവില്‍ ചിതറി വീഴുന്നു...
ഇനി കാണുക
നിലാവ് പരന്ന മലകള്‍ ? 
......................................
കാണൂ നഗ്ന പാതകള്‍ ഉയരത്തില്‍
ഗഗനം പറക്കും പീത വര്‍ണം
മല മേലെ രത്നങ്ങള്‍ 
-------------------
പരുന്തിന്റെ കണ്ണുകള്‍ ഇപ്പോള്‍
പ്രദോഷ രാവില്‍
ഇരുണ്ടിരിക്കുന്നു...
കുയിലുകളുടെ കുറുകല്‍.
--------------------

2011 മേയ് 16, തിങ്കളാഴ്‌ച

മുമ്പ്

യെഹുദ അമികായ്
വിവ: യൂസഫ്‌ . എ. കെ

കമാനം അടയും മുമ്പ്
അന്ത്യ ചോദ്യം  ഉയരുന്നതിന് മുമ്പ്
എനിക്ക് മാറ്റം സംഭവിക്കും മുമ്പ്
വൃന്ദാവനങ്ങള്‍   പായല്‍ പിടിക്കും മുമ്പ്
ഭൂപടങ്ങള്‍ ഇല്ലാതാവും മുമ്പ്
കോണ്‍ക്രീറ്റ് ഉറയ്ക്കും മുമ്പ്
പുല്ലാങ്കുഴലുകള്‍പഴുതെല്ലാം അടയും മുമ്പ്
അലമാരകളില്‍ വസ്തുക്കള്‍ അടയ്ക്കപ്പെടും മുമ്പ്
ക്രമങ്ങള്‍ കണ്ടെത്തും മുമ്പ്
ഉപസംഹാരം ആസൂത്രണം ചെയ്യും മുമ്പ്
ദൈവം കൈ മലര്‍ത്തും മുമ്പ്
നമുക്ക് നില്‍ക്കാന്‍ ഇടമില്ലാതാവും മുമ്പ്
    --------------------------------